malappuram local

ബജറ്റിനെതിരേ ജനകീയ ചര്‍ച്ചയുമായി പ്രതിപക്ഷം രംഗത്ത്

മഞ്ചേരി: ബജറ്റ് പ്രഹസനത്തിനെതിരേ മഞ്ചേരിയില്‍ പ്രതിപക്ഷത്തിന്റെ തെരുവു പ്രതിഷേധം. ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നഗരമധ്യത്തിലായിരുന്നു പ്രതിഷേധ ചര്‍ച്ച. ബജറ്റിനെ കുറിച്ച് നഗരസഭാ കൗണ്‍സിലില്‍് ഇടതുപക്ഷ കൗണ്‍സിലര്‍മാരെ പങ്കെടുക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തെരുവിലെ വിചാരണ. കഴിഞ്ഞവര്‍ഷങ്ങളില്‍ 250 ലധികം കോടി രൂപയുടെ ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും 9% പോലും ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞവര്‍ഷം നഗരസഭ വഴി ചിലവഴിച്ച മുഴുവന്‍ തുകയുടേയും വരവ് ചിലവ് കണക്കുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലന്ന് ജനകീയ ചര്‍ച്ച വിലയിരുത്തി.
5000 ത്തിലധികം തൊഴിലന്വേഷകര്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം തെഴില്‍ ചെയ്യാന്‍ പേര് രജിസ്റ്റര്‍ ചെയ്തുവെങ്കിലും സര്‍ക്കാര്‍ നല്‍കിയ പണം തിരിച്ചടച്ച് തൊഴിലന്വേഷകരില്ലെന്ന് സര്‍ക്കാരിന് എഴുതിയ നഗരസഭാ ധാര്‍ഷ്ഠ്യത്തിനെതിരെയും പ്രതിഷേധമുണ്ടായി. കൃഷ്ണദാസരാജ മോഡറേറ്ററായി. അഡ്വ. കെ ഫിറോസ ബാബു വിഷയാവതരണം നടത്തി. കെ ഉബൈദ്, മുഹമ്മദലി, ഖാലിദ്, സജിത് കോലോട്, പുന്തല അഹമ്മദ്, സുധീപ്, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it