ബഗ്ദാദിയെ ഖലീഫയായി അംഗീകരിക്കാനാവില്ല: പാക് താലിബാന്‍

ദേര: താന്‍ ലോക മുസ്‌ലിംകളുടെ നേതാവാവുമെന്ന ഐസ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ വാദത്തെ തള്ളി പാക് താലിബാനും.
അഫ്ഗാന്‍ താലിബാന്‍ ബഗ്ദാദിയുടെ പ്രസ്താവന തള്ളിയതിനു പിന്നാലെയാണ് പാക് താലിബാനും നിലപാടു വ്യക്തമാക്കിയത്.
ബഗ്ദാദിയെ ലോകമുസ്‌ലിംകളുടെ ഖലീഫയായി അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനു അത്തരത്തിലുള്ള സ്വാധീനമില്ല. ചില പ്രത്യേക ജനവിഭാഗങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു സ്വാധീനമുള്ളൂ എന്നും പാക് താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്താനിലെ നവാസ് ശരീഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പാക് താലിബാന്‍ നേതാക്കളുടെ പ്രഖ്യാപിച്ച ലക്ഷ്യത്തോട് ഐഎസിനു താല്‍പര്യമില്ലെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പുതിയ വിശദീകരണം.
ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുള്ള ഐഎസ് നീക്കത്തോടു സഹകരിക്കാനായിരുന്നു പാക് താലിബാന്‍ നേരത്തേ അണികളോട് ആവശ്യപ്പെട്ടിരുന്നത്.
Next Story

RELATED STORIES

Share it