ബഗ്ദാദിയുടെ ഘാതകനെ വിവാഹം ചെയ്യും: ഈജിപ്ഷ്യന്‍ നടി
BY Sumeera SMR19 Feb 2016 8:40 PM GMT
Sumeera SMR19 Feb 2016 8:40 PM GMT
കെയ്റോ: സായുധസംഘമായ ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാന്‍ ഒരുക്കമാണെന്നു പ്രമുഖ ഈജിപ്ഷ്യന്‍ നടി എല്‍ഹാം ഷാഹിന്‍. മേഖലയിലെ സമാധാന പുനസ്ഥാപനത്തിനാണ് ഇത്തരമൊരു വാഗ്ദാനവുമായി താന്‍ മുന്നോട്ടു വന്നതെന്നും ഷാഹിന്‍ പറഞ്ഞു.
ബഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം ചെയ്യാന്‍ താന്‍ ഒരുക്കമാണ്. അയാള്‍ ആരാണെന്നുള്ളത് തന്റെ വിഷയമല്ല- വാര്‍ത്താസമ്മേളനത്തില്‍ ഷാഹിന്‍ പറഞ്ഞു. ഈജിപ്തിലെ പ്രമുഖ നടികളില്‍ ഒരാളായ ഷാഹിന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിരവധി ഈജിപ്ഷ്യന്‍, അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവാഹത്തിന്റെ മുഴുവന്‍ ചെലവും താന്‍ വഹിക്കുമെന്നും തന്നെ വിവാഹം കഴിക്കുന്നയാളുടെ ഇഷ്ടങ്ങളായിരിക്കും തന്റെ ഇഷ്ടമെന്നും അയാളുടെ വേലക്കാരിയാവാന് പോലും താന്‍ തയ്യാറാവുമെന്നും ഷാഹിന്‍ പറഞ്ഞു.
ബഗ്ദാദിയെ വധിക്കുന്ന ധീരനൊപ്പം എവിടേക്കു പോവാനും തയ്യാറാണ്. ബഗ്ദാദിയുടെ മരണത്തോടെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരുമെന്നു വിശ്വസിക്കുന്നതായും 55കാരിയായ ഷാഹിന്‍ വ്യക്തമാക്കി. ബഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസും വന്‍ തുക ഇനാം പ്രഖ്യാപിച്ചിരുന്നു.

Next Story
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT