Cricket

ബംഗ്ലാ കടുവകളെ വീഴ്ത്തി അഫ്ഗാന്‍ പുലികള്‍

ബംഗ്ലാ കടുവകളെ വീഴ്ത്തി അഫ്ഗാന്‍ പുലികള്‍
X

ധക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താന് തകര്‍പ്പന്‍ ജയം. 45 റണ്‍സിനാണ് ബംഗ്ലാദേശിനെ അഫ്ഗാന്‍ നിര നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാനും ഷപൂര്‍ സദ്രാനുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്് ചെയ്ത അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് ഷഹ്‌സാദ് (37 പന്തില്‍ 40) ടോപ് സ്‌കോററായി. അസ്ഹര്‍ സ്റ്റാനിക്‌സായി (24 പന്തില്‍ 25), സമിയുല്ലാഹ് ഷെന്‍വാരി (18 പന്തില്‍ 36), ഷഫീക്കുല്ല ( 8 പന്തില്‍ 24)  എന്നിവരുടെ ബാറ്റിങാണ് അഫ്ഗാനിസ്താന് കരുത്തായത്. ബംഗ്ലാദേശിന് വേണ്ടി മഹമ്മൂദുല്ല, അബ്ദുല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ അഫ്ഗാന്റെ സ്്പിന്‍ കരുത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ലിന്റന്‍ ദാസ് ( 20 പന്തില്‍ 30), മഹമ്മൂദുല്ല ( 25 പന്തില്‍ 29), മുഷ്ഫിഖര്‍ റഹിം (17 പന്തില്‍ 20) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാനായത്. മൂന്ന് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് നബി രണ്ടും മുജീബുര്‍ റഹ് മാന്‍, കരിം ജെനറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി അഫ്ഗാന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ അഫ്ഗാനിസ്താന്‍ 1-0ന് മുന്നിലെത്തി.
Next Story

RELATED STORIES

Share it