World

ബംഗ്ലാദേശ്: ഖാലിദ സിയക്ക് ജാമ്യമില്ല

ബംഗ്ലാദേശ്: മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയ ജയിലില്‍ തന്നെ തുടരും. ഖാലിദ സിയയുടെ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി ഉത്തരവ്  ബംഗ്ലാദേശ് സുപ്രിംകോടതി ശരിവച്ചു. ഇതോടെ ഡിസംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഖാലിദ സിയ ചെയര്‍പേഴ്‌സണായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെ വിജയ പ്രതീക്ഷയ്ക്കു മങ്ങലേറ്റു. ബംഗ്ലാദേശിലെ മുന്‍ പട്ടാള ഭരണാധികാരി സിയാഉര്‍ റഹ്മാന്റെ ഭാര്യയും മൂന്നു പ്രാവശ്യം പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അഴിമതിക്കേസില്‍ ജയിലിലടച്ചത്. ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി  വിദേശ ഫണ്ട് കൈപ്പറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇവര്‍ ജയിലിലാണ്.
Next Story

RELATED STORIES

Share it