Flash News

ബംഗ്ലാദേശില്‍ 81 മീന്‍പിടിത്തക്കാരെ കാണാതായി



ധക്ക: ബംഗ്ലാദേശില്‍ മോറ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 81 മല്‍സ്യത്തൊഴിലാളികളെ കാണാതായി. ചുഴലിക്കാറ്റില്‍പ്പെട്ട 81 മീന്‍ പിടിത്തക്കാരെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവര്‍ക്കായി നാവികസേന തിരച്ചില്‍ തുടരുന്നതായും മല്‍സ്യബന്ധന ബോട്ടുടമകളുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയ 63 മല്‍സ്യത്തൊഴിലാളികളെ ബുധനാഴ്ച രക്ഷപ്പെടുത്തിയിരുന്നു. 33 പേരെ ബംഗ്ലാദേശ് നാവികസേനയും 30 പേരെ ഇന്ത്യന്‍ നാവികസേനയുമായിരുന്നു രക്ഷപ്പെടുത്തിയത്. 135 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനു പുറമെ ശക്തമായ മഴയും ബംഗ്ലാദേശിന്റെ തെക്കന്‍ മേഖലയില്‍ തുടരുന്നുണ്ട്.
Next Story

RELATED STORIES

Share it