ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തി

ധക്ക: ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ അജ്ഞാതര്‍ കൊലപ്പെടുത്തി. ആനന്ദ ഗോപാല്‍ ഗാംഗുലി (65) എന്നയാളാണു പടിഞ്ഞാറന്‍ ജിനെയ്ഗ ജില്ലയില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം പോലിസ് വ്യാപകമായി നടത്തിയ തിരച്ചിലിനിടെ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാേദശ് (ജെഎംബി) അംഗങ്ങളെന്നു സംശയിക്കുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ടതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഗാംഗുലി ക്ഷേത്രദര്‍ശനത്തിനു പോവുന്നവഴിയില്‍ ബൈക്കിലെത്തിയ മൂന്ന് അക്രമികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലിസ് സൂപ്രണ്ട് ഗോപിനാഥ് കാന്‍ജിലാല്‍ അറിയിച്ചു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റാണു മരണം. ന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യത്തു ദിനംപ്രതിയെന്നോണം നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തെ സംഭവമാണിത്.
ഞായറാഴ്ച ഒരു ക്രിസ്ത്യന്‍ വ്യാപാരിയും നിരോധിത മുസ്‌ലിം സംഘടനയ്‌ക്കെതിരേ നടപടിയെടുത്ത മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it