World

ബംഗ്ലാദേശില്‍ രണ്ടുപേരെ അജ്ഞാതര്‍ കൊലപ്പെടുത്തി

ധക്ക: ബംഗ്ലാദേശിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും ഒരു ക്രിസ്ത്യന്‍ വ്യാപാരിയെയും അജ്ഞാതര്‍ കൊലപ്പെടുത്തി. മതാടിസ്ഥാനത്തിലുള്ള സായുധസംഘങ്ങള്‍ക്കെതിരേ നടപടികളെടുത്ത ബാബുല്‍ അക്തര്‍ എന്ന പോലിസുദ്യോഗസ്ഥന്റെ ഭാര്യ മഹ്മൂദ ഖാനം ആണ് ആദ്യം കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) പ്രവര്‍ത്തകര്‍ക്കെതിരേ അടുത്തിടെ നടന്ന ദൗത്യത്തില്‍ പ്രധാനിയായിരുന്നു അക്തര്‍. മകനെ സ്‌കൂളില്‍ വിടാന്‍ ബസ് സ്‌റ്റോപ്പിലേക്കു പോവുന്നതിനിടെ മൂന്നു പേര്‍ ചേര്‍ന്ന് മഹ്മൂദയെ അടിച്ചുവീഴ്ത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ചിറ്റഗോങ് നഗരത്തിലാണ് സംഭവമെന്ന് മെട്രോപൊളിറ്റന്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖ്താര്‍ ഹുസയ്ന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മറ്റൊരു സംഭവത്തില്‍ ക്രിസ്ത്യന്‍ വ്യാപാരിയായ സുനില്‍ ഗോമസ് (65) എന്നയാളെ ബോന്‍പാര ഗ്രാമത്തില്‍ അജ്ഞാതര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ അടുത്തിടെ അജ്ഞാതര്‍ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണെങ്കിലും സുരക്ഷാ, പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇതാദ്യമായാണ് ആക്രമണമുണ്ടാവുന്നത്. ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it