ബംഗ്ലാദേശില്‍ മസ്ജിദില്‍ വെടിവയ്പ്; 1 മരണം

ധക്ക: വടക്കന്‍ ബംഗ്ലാദേശിലെ ശിയാ മസ്ജിദില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ബൊഗ്രാ ജില്ലയിലെ മസ്ജിദില്‍ സായാഹ്ന പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് സംഘം നിറയൊഴിച്ചത്. ഒരുമാസം മുമ്പ് ധക്കയിലെ ശിയാ മഖ്ബറയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 80 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 24ന് ഉണ്ടായ ആക്രമണത്തിന്റെ ആസൂത്രകനായ അല്‍ബാനിയെ വധിച്ചെന്ന പോലിസ് റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മസ്ജിദില്‍ ആക്രമണമുണ്ടായത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ സായുധസംഘമായ ജമാഅത്തുല്‍ മുജാഹിദീന്‍ (ജെഎംബി) സംഘത്തിന്റെ നേതാവ് അല്‍ബാനി കൊല്ലപ്പെട്ടതായി പോലിസ് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it