ബംഗ്ലാദേശില്‍ ബ്ലോഗറെ വധിച്ചു

ധക്ക: ബംഗ്ലാദേശില്‍ ബ്ലോഗിലൂടെ മതേതര കാഴ്ചപ്പാടുകള്‍ പ്രചരിപ്പിച്ച നിയമവിദ്യാര്‍ഥിയെ തലസ്ഥാനമായ ധക്കയില്‍ അജ്ഞാതര്‍ കൊലപ്പെടുത്തി. നിസാമുദ്ദീന്‍ സമദ്(28) എന്നയാളെ വാളുകൊണ്ട് വെട്ടുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു. ബുധനാഴ്ച വൈകിയാണ് സംഭവം. മതേതര പ്രചാരണസംഘടനയായ ഗണജാഗരന്‍ മഞ്ചിന്റെ സംഘാടകനാണ് സമദ്. കഴിഞ്ഞ വര്‍ഷം മതേതരവാദികളായ നാലു സുപ്രസിദ്ധ ബ്ലോഗര്‍മാരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, മോട്ടോര്‍ബൈക്കിലെത്തിയ മൂന്നുപേരാണ് സമദിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ മതവാദികളാണോ എന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it