ബംഗ്ലാദേശില്‍ ഫേസ്ബുക്കിന് നിയന്ത്രണം

ധക്ക: ദേശീയ സുരക്ഷ കണക്കിലെടുത്ത് ബംഗ്ലാദേശില്‍ ഫേസ്ബുക്കിനും വാട്ട്‌സാപ്പിനും മൊബൈല്‍ മെസേജിങിനും ഒരാഴ്ചക്കാലത്തേക്കു വിലക്ക്. പ്രതിപക്ഷനേതാക്കളായ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, സലാഹുദ്ദീന്‍ ചൗധരി എന്നിവരെ തൂക്കിലേറ്റിയതിനു പിന്നാലെ സംഘര്‍ഷങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായ്മകള്‍ രൂപീകരിച്ചു ദേശീയതലത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ടെലികോം അതോറിറ്റി ചൂണ്ടിക്കാട്ടി. 1971ലെ സംഭവങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് കഴിഞ്ഞ ദിവസം നേതാക്കളെ തൂക്കിലേറ്റിയത്.
Next Story

RELATED STORIES

Share it