ബംഗ്ലാദേശില്‍ തുന്നല്‍ക്കാരനെ അടിച്ചുകൊന്നു

ധക്ക: ബംഗ്ലാദേശില്‍ ഹിന്ദുമതവിശ്വാസിയായ തുന്നല്‍ക്കാരനെ അജ്ഞാതന്‍ അടിച്ചുകൊന്നതായി പോലിസ് പറഞ്ഞു. നിഖില്‍ ജോര്‍ദെര്‍ (50) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇസ്‌ലാംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ 2012ല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. രാജ്യത്ത് അടുത്തിടെ സമാനരീതിയിലുള്ള നിരവധി കൊലപാതകങ്ങള്‍ ഉണ്ടായി. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്‍ജിബിടി മാഗസിന്‍ എഡിറ്റര്‍ സുല്‍ഹാസ് മന്നാന്‍ ഏതാനും ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക സായുധസംഘം ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it