Flash News

ബംഗ്ലാദേശില്‍ ഉരുള്‍പൊട്ടല്‍ ; 92 പേര്‍ കൊല്ലപ്പെട്ടു



ധക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ പേമാരിയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും അഞ്ചു സൈനികര്‍ ഉള്‍പ്പെടെ 92 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹൈറേഞ്ച് ജില്ലയായ രംഗമതിയിലെ ഗോത്രവിഭാഗമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇവിടെ വീടുകള്‍ക്കു മുകളില്‍ മണ്ണിടിഞ്ഞുവീണ് 30ഓളം പേര്‍ കൊല്ലപ്പെട്ടു. വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രംഗമതിയെ കൂടാതെ ബന്ദര്‍ബന്‍, ചിറ്റഗോങ് ജില്ലകളിലും ഉരുള്‍പൊട്ടല്‍ നാശം വിതച്ചു. മോശം കാലാവസ്ഥ കാരണം മിക്ക ദുരന്തബാധിത മേഖലകളിലും ഇതുവരെ എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി റഈസ് അഹ്മദ് പറഞ്ഞു. മഴ ഒഴിയുന്നതോടെ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താനാവൂ. മരണസംഖ്യ ഉയരുമെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ദക്ഷിണ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.
Next Story

RELATED STORIES

Share it