ബംഗാള്‍: മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഉത്തരകൊല്‍ക്കത്തയിലെ ഏഴു മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 62 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 34 വനിതകള്‍ ഉള്‍പ്പെടെ 418 സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി 1.37 കോടി വോട്ടര്‍മാര്‍ മൂന്നാംഘട്ടത്തില്‍ വിധിയെഴുതും. മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ ജില്ലകളിലും ഉത്തരകൊല്‍ത്തയിലും വോട്ടെടുപ്പു നടക്കും. തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ 75,000 കേന്ദ്ര സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it