ബംഗാള്‍: നാലാംഘട്ടത്തില്‍ 78.05 % പോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് നടന്ന 49 സീറ്റുകളിലേക്ക് രേഖപ്പെടുത്തിയത് 78.05 ശതമാനം പോളിങ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 33 മണ്ഡലങ്ങളിലും ഹൗറയിലെ 16 സീറ്റുകളിലും നടന്ന വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. 180 പേരെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ് അറിയിച്ചു. സംസ്ഥാന ധനമന്ത്രി അമിത് മിത്ര, ജയിലില്‍നിന്നു ജനവിധി തേടുന്ന തൃണമൂല്‍ നേതാവ് മദന്‍ മിത്ര, സിപിഎമ്മിന്റെ മനാസ് മുഖര്‍ജി, ടൂറിസം മന്ത്രി ബ്രാട്യ ബസു എന്നിവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. ഭരിക്കാന്‍ മതിയായ ഭൂരിപക്ഷം ലഭിച്ചെന്ന് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി അവകാശപ്പെട്ടു. ഫലം വരുമ്പോള്‍ തന്റെ പ്രഖ്യാപനം ശരിയാണെന്നു ബോധ്യമാവുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it