ബംഗാളി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

പൊന്നാനി: പൊന്നാനിയില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി കെട്ടിയിട്ട് മര്‍ദിച്ചു. മോഷണം ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ ബംഗാളി യുവാവിനെ നടുറോഡില്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. നരിപ്പറമ്പിലെ ഒരു വീട്ടില്‍ പകല്‍ മോഷണത്തിന് കയറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഒടുവില്‍ പൊന്നാനി പോലിസിനു കൈമാറി. നേരത്തേ നരിപ്പറമ്പിലെ ഒരു വീട്ടില്‍ തൊഴില്‍ അന്വേഷിച്ച് ഇയാള്‍ എത്തിയിരുന്നു. വീട്ടുകാര്‍ വരാന്‍ പറഞ്ഞിട്ടാണ് ഇന്നലെ എത്തിയത്. ഇതിനിടെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും ഒളിഞ്ഞുനോക്കുകയും ചെയ്തതായി ആക്ഷേപമുയര്‍ന്നതോടെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തതെന്നു പോലിസ് പറയുന്നു. പ്രദേശത്തെ കൗണ്‍സിലറും ഇയാളെ കൈകാര്യം ചെയ്യുന്നതില്‍ കൂട്ടുനിന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പോലിസ് എത്തിയതോടെയാണ് ഇയാള്‍ക്ക് മര്‍ദനത്തില്‍ നിന്നു മോചനമായത്.
മാസങ്ങള്‍ക്കു മുമ്പ് കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാരോപിച്ച് മനോനില തെറ്റിയ വൃദ്ധനെ പൊന്നാനിയില്‍ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന്, ചിലര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it