ബംഗാളില്‍ സ്ഥാനാര്‍ഥികളെ തേടി സിപിഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തേടി സിപിഎം. മുഖ്യപ്രതിപക്ഷ പദവിയിലെത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ സംസ്ഥാനത്ത് സിപിഎമ്മിന് പല സീറ്റുകളിലും സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല.
പല സീറ്റുകളിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമമാണ് ഇതിനു കാരണമെന്നും ഒരു സിപിഎം നേതാവ് പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതുമാത്രം കണക്കിലെടുക്കരുതെന്നും പാര്‍ട്ടി നിരവധി സീറ്റുകളില്‍ മതനിരപേക്ഷ ജനാധിപത്യ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എംപിയുമായ മുഹമ്മദ് സലിം പറഞ്ഞു.
Next Story

RELATED STORIES

Share it