ബംഗാളില്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: ബംഗാളില്‍ ഭാരതീയ ജന സംഘത്തിന്റെ സ്ഥാപക നേതാവ്  ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു. പശ്ചിമബംഗാളിലെ കാളിഘട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തതിന് പ്രതികാര നടപടിയായാണിത് ചെയ്തതെന്ന് ആരോപിക്കുന്നു. കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. 22-30 വയസ്സിനുള്ളിലുള്ളവരാണ് പ്രതികള്‍.
അറസ്റ്റിലായവര്‍ റാഡിക്കിള്‍ എന്ന ഇടതു പക്ഷ സംഘടനയിലെ അംഗങ്ങളാണ്. ഇത്തരം നടപടികള്‍ അംഗീകരിക്കാവുന്നതല്ലെന്നും പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും കൊ ല്‍ക്കത്ത പോലിസ് കമ്മീഷണര്‍ അറിയിച്ചു.
സംഭവത്തില്‍ ശക്തമായ നടപടി വേണെമന്ന് പശ്ചിമബംഗാള്‍ ബിജെപി ആവശ്യപ്പെട്ടു. അതിനിടെ പ്രതിമ തകര്‍ക്കല്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപെട്ടു. പ്രതിമയുടെ മുഖത്തിന്റെ വലതുഭാഗം പൂര്‍ണമായി തകര്‍ത്തു. പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായും തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it