ബംഗാളില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് രണ്ടു രൂപയ്ക്ക് അരി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലൈംഗിക തൊഴിലാളികള്‍ക്കും എച്ച്‌ഐവി ബാധിതര്‍ക്കും അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജ്യോതിപ്രിയ മല്ലിക് പറഞ്ഞു.
നിര്‍ദ്ധനരായ കുഷ്ഠരോഗികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്നിവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ലൈംഗിക തൊഴിലാളികളുടെയും എച്ച്‌ഐവി ബാധിതരുടെയും കണക്കെടുപ്പ് ഏതാനും ദിവസങ്ങള്‍ക്കകം തുടങ്ങും. ആറുമാസത്തിനകം കണക്കെടുപ്പു പൂര്‍ത്തിയാവും.
അടുത്ത വര്‍ഷം ജനുവരി മുതല്‍ പദ്ധതി പ്രാവര്‍ത്തികമാവുമെന്നും മന്ത്രി പറഞ്ഞു. എച്ച്‌ഐവി ബാധിതരെ കണ്ടെത്തുന്നതിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനെ നിയമിക്കും.
എന്നാല്‍, ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it