Flash News

ബംഗാളില്‍ രാമനവമി ആഘോഷത്തില്‍ സംഘര്‍ഷം;ഒരാള്‍ മരിച്ചു,നാലുപേര്‍ക്ക് പരിക്ക്

ബംഗാളില്‍ രാമനവമി ആഘോഷത്തില്‍ സംഘര്‍ഷം;ഒരാള്‍ മരിച്ചു,നാലുപേര്‍ക്ക് പരിക്ക്
X
കൊല്‍ക്കത്ത: ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. പുരുലിയയിലെ ബെല്‍ഡിയില്‍ ഞായറാഴ്ചയാണ് സംഭവം. സ്ഥലത്ത് ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളേന്തിയുള്ള റാലി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. ഇതേച്ചൊല്ലി പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തില്‍ പോലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പുരുലിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ മുന്നിറിയിപ്പ് നല്‍കിയിരുന്നു.രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ഇന്ന് റാലികളും ഘോഷയാത്രകളും സംഘടിപ്പിച്ചിരുന്നു. അതേസമയം വിദ്വേഷം പരത്തുന്ന പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും അക്രമം കാണിക്കുന്നവരെ വെറുതെ വിടില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it