ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല: സിപിഐ

പട്‌ന: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ഇടതുപക്ഷത്തിനു സഖ്യമുണ്ടാവില്ലെന്ന് സിപിഐ. ഭാവിയിലും ഇത്തരം സഖ്യത്തിനു സാധ്യതയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി അമര്‍ജിത് കൗര്‍ പറഞ്ഞു. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വീകാര്യത ഇടിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ അതിക്രമങ്ങളില്‍ ജനങ്ങള്‍ ക്ഷുഭിതരാണെന്നും അവര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നതിനിടെയാണ് സിപിഐ നിലപാടു വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it