ബംഗാളിലെ കൊലപാതക കേസുകള്‍ സിബിഐക്ക് വിടണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാര്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരേ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അഭിഭാഷകനായ ഗൗരവ് ഭാട്യ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
Next Story

RELATED STORIES

Share it