Flash News

ബംഗളൂരു ബെല്ലാന്ദൂര്‍ തടാകത്തിനരികിലെ വ്യവസായശാലകള്‍ അടച്ചുപൂട്ടണം: ഹരിത കോടതി



ന്യൂഡല്‍ഹി: ബംഗളൂരുവിലെ ബെല്ലാന്ദൂര്‍ തടാക പരിസരത്തെ എല്ലാ വ്യവസായശാലകളും ഉടന്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത കോടതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. മാലിന്യ വസ്തുക്കളുടെ വന്‍തോതിലുള്ള നിക്ഷേപത്തെ തുടര്‍ന്ന് പരിസര മലിനീകരണം ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഉത്തരവ്.പ്രാദേശിക ഭരണകൂടം നിഷ്‌ക്രിയമായതിനാലാണ് നഗര ഹൃദയത്തിലുള്ള തടാകം വന്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതെന്ന് ഹരിത കോടതി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ നിരീക്ഷിച്ചു. മാലിന്യം നിക്ഷേപിക്കുന്നവര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഉത്തരവില്‍ പറഞ്ഞു.അനുവദനീയമായ പരിധിക്കുള്ളിലാണോ ഫാക്ടറികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് എന്ന് വിദഗ്ധ സമിതി പരിശോധിക്കും. സമിതിയുടെ റിപോര്‍ട്ടിനു ശേഷമേ ഇനി വ്യവസായശാലകള്‍ക്ക് പ്രവത്തനാനുമതി നല്‍കാവൂവെന്ന് ജസ്റ്റിസ് ആര്‍ എസ് റാത്തോഡ് കൂടി ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ബംഗളൂരു തടാകത്തിലുണ്ടായ അഗ്‌നിബാധ സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹരിത കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it