ബംഗളൂരു: പക്കോഡ വിറ്റ് പ്രതിഷേധിച്ച യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു

ബംഗളൂരു: ബംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി റാലിക്കിടെ പക്കോഡ വിറ്റ് പ്രതിഷേധിച്ച യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. പക്കോഡ വില്‍ക്കുന്നവര്‍ ദിവസം 200 രൂപ സമ്പാദിക്കുന്നുവെന്നും അതിനാല്‍ അവരെ തൊഴിലില്ലാത്തവരായി കാണാനാവില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് യുവാക്കള്‍ പ്രതിഷേധിച്ചത്.  90 ദിവസത്തെ പരിവര്‍ത്തന്‍ യാത്ര ബംഗളൂരുവില്‍ സമാപിക്കുന്നതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.
Next Story

RELATED STORIES

Share it