ബംഗളൂരു ടെസ്റ്റ്: മൂന്നാംദിനവും മഴ മുടക്കി
BY swapna en17 Nov 2015 6:41 AM GMT
swapna en17 Nov 2015 6:41 AM GMT
ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രി ക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മല്‍സരവും കനത്ത മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാന്‍ കഴിയാതെയാണ് ഇന്നലത്തെ കളിയും ഉപേക്ഷിച്ചത്. മോശം കാലാവസ്ഥ കാരണം മൂന്നാംദിനത്തെ മല്‍സരം ഉപേക്ഷിക്കുകയാണെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. നേരത്തെ മഴ മൂലം രണ്ടാംദിനത്തെ മ ല്സരവും പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. കളിയുടെ നാലാംദിവസമായ ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടാം ടെസ്റ്റിലെ ആദ്യദിനം മാത്രമാണ് കളി നടന്നത്. ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്സില്‍ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മ ല്‍സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. ഒന്നാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന മികച്ച നിലയിലാണ് ആതിഥേയര്‍.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT