ബംഗളുരു സ്‌ഫോടനം; മദനിക്കെതിരായ സാക്ഷി കൂറുമാറി

ബെഗംളുരു: ബംഗളുരു സ്‌ഫോടനക്കേസില്‍  അബ്ദുനാസര്‍ മദനിയ്‌ക്കെതിരായ ഒരു സാക്ഷികൂടി കൂറുമാറി.റഫീഖാണ് കൂറുമാറിയത്. പോലിസ് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്നും കുടക് സ്വദേശിയായ റഫീഖ് പറഞ്ഞു.

മദനിയെ താന്‍ ആദ്യമായി കാണുന്നത് കോടതിയില്‍ വെച്ചാണ്. തന്നെ അന്വേഷണ സംഘം ബലമായി ഇംഗ്ലീഷില്‍ എഴുതിയ ചില പേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നും അദേഹം കോടതിയെ അറിയിച്ചു.

സ്‌ഫോടനക്കേസിന്റെ ആസൂത്രണം നടന്നതായി പറയുന്ന കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്നാണ് റഫീഖ് നേരത്തെ മൊഴി നല്‍കിയിരുന്നത്.ഇതോടെ ബംഗളുരു കേസില്‍ കൂറുമാറിയ സാക്ഷികള്‍ രണ്ടായി.
എസ്.ബി
Next Story

RELATED STORIES

Share it