Business

ബംഗളുരുവിലെ ബൈക്ക് ടാക്‌സികള്‍ നിയമവിരുദ്ധമെന്ന് അധികൃതര്‍

ബംഗളുരുവിലെ ബൈക്ക് ടാക്‌സികള്‍ നിയമവിരുദ്ധമെന്ന് അധികൃതര്‍
X
bIKE-TAXI

ബംഗളുരു: യൂബര്‍, ഒലാ കമ്പനികള്‍ ബംഗളുരു നഗരത്തില്‍ തുടക്കമിട്ട ബൈക്ക് ടാക്‌സി സര്‍വീസ് നിയമവിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍.കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാമെഗൗഡ പറഞ്ഞു.
ഇത്തരം സര്‍വീസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് പരിക്കുപറ്റിയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നുംസര്‍ക്കാര്‍ വ്യക്തമാക്കി. ടാക്‌സി സര്‍വീസുകള്‍ മഞ്ഞ ബോര്‍ഡാണ് വെക്കേണ്ടത്. എന്നാല്‍ ബൈക്കുകള്‍ക്ക് മഞ്ഞ ബോര്‍ഡ് അനുവദനീയമല്ല. സര്‍വീസ് നടത്തുന്നവര്‍ ഗതാഗതവകുപ്പിന് അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതുണ്ട്. ആര്‍ടിഎ അപേക്ഷകള്‍ അംഗീകരിച്ചാല്‍ ബൈക്ക് ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം-ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
ഹ്രസ്വദൂര യാത്രികരെ ലക്ഷ്യമിട്ടാണ് ഒലായും യൂബറും ടാക്‌സിസര്‍വീസുകളില്‍ ബൈക്കുകളെക്കൂടി ഉള്‍പ്പെടുത്തി ഈയാഴ്ച പരീക്ഷണമാരംഭിച്ചത്. പതിനഞ്ച് രൂപയാണ് യൂബറിന്റെ മിനിമം ചാര്‍ജ്. ഒലാ 30 രൂപയാണ് ഈടാക്കുന്നത്.
Next Story

RELATED STORIES

Share it