ബംഗലൂരുവിലെ ആദ്യ വനിതാ ടാക്സി ഡ്രൈവര്‍ മരിച്ചനിലയില്‍
BY midhuna mi.ptk28 Jun 2016 7:28 AM GMT
X
midhuna mi.ptk28 Jun 2016 7:28 AM GMT
ബംഗലൂരു: ബംഗലൂരുവിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറായ ഭാരതി വീരതിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീരത് താമസിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തനിച്ച് താമസിക്കുകയായിരുന്ന വീരതിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറപ്പൊന്നും കിട്ടിയിട്ടില്ല.
വീരതിന്റെ ഫോഡ് ഫിയസ്റ്റ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തയ്യല്‍ക്കാരിയായി ജോലിചെയ്യുകയായിരുന്ന വീരത് പിന്നീട് ഒരു എന്‍ജിഒയുടെ കീഴില്‍ ഡ്രൈവിങ് പഠിക്കുകയും ബംഗളൂരുവില്‍ ടാക്സി കാര്‍ ഓടിക്കുകയുമായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രപ്രദേശില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് താമസം മാറിയ ഇവര്‍ താമസിച്ചുവന്നിരുന്ന വീടിന്റെ ഉടമയാണ് വീരതിനെ മരിച്ചനിലയില്‍ കണ്ടത് . തുടര്‍ന്ന് വീട്ടുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT