Second edit

ഫൗണ്ടന്‍പേനയിലേക്ക് മടങ്ങാം

അടുത്ത ഞായറാഴ്ച (ജൂണ്‍ 5) ലോക പരിസ്ഥിതിദിനമാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും രക്ഷിക്കുന്നതിനുള്ള പരിപാടികള്‍ പതിവുപോലെ ലോകമെങ്ങും നടക്കും. അത് അതിന്റെ മുറയ്ക്ക് നടക്കട്ടെ. നശിപ്പിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും ലോകം നേരിടുന്ന വലിയ പ്രശ്‌നമാണ്. അതിന്റെ ഒരു ഭാഗമാണ് ബോള്‍പോയിന്റ് പേനകള്‍.
ഓരോ ദിവസവും എത്ര ലക്ഷം പേനകളാണ് നാം ഉപയോഗിച്ചു വലിച്ചെറിയുന്നത്. ഒരു വീട്ടിലെ ചവറ്റുകുട്ടയില്‍പ്പോലുമുണ്ടാവും എണ്ണിയാലൊടുങ്ങാത്തത്ര ബോള്‍പെന്നുകള്‍. ഓഫിസുകളിലും സ്‌കൂളുകളിലും കോളജുകളിലും എത്ര ലക്ഷം പേനകളാണ് ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുന്നത്. ഇവയെല്ലാം ഭൂമിയുടെ ഭാരം താങ്ങാനാവുന്നതിലേറെയാക്കുന്നുണ്ട്. റീഫില്‍ പോലും കിട്ടാത്തവയാണ് മിക്കവാറും എല്ലാ പേനകളും. അതിന്റെ പിന്നിലുള്ള കച്ചവടതാല്‍പര്യം നാം തിരിച്ചറിയുന്നില്ലെന്നു മാത്രം. നിസ്സാരമായ വിലയ്ക്ക് കിട്ടുന്നതാണെങ്കിലും അവയുടെ ക്ഷണികമായ ഉപയോഗക്ഷമത വലിയ നഷ്ടമാണ് മൊത്തത്തില്‍ ഉണ്ടാക്കുന്നത്.
ഏതാനും ദശകം വരെ മഷി നിറച്ച് എഴുതുന്ന ഫൗണ്ടന്‍ പേനകളാണ് നാം ഉപയോഗിച്ചിരുന്നത്. അതിനു മുമ്പ് കുപ്പിമഷിയില്‍ മുക്കിയെഴുതുന്ന സ്റ്റീല്‍ പേനകളാണ് ഉണ്ടായിരുന്നത്. കൈകാര്യം ചെയ്യാനുള്ള എളുപ്പവും എഴുതുന്നതിലുള്ള സുഖവുമാണ് ബോള്‍പേനകളെ മുന്നിലേക്കെത്തിച്ചത്. സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ ഫൗണ്ടന്‍പേനകൊണ്ടും സുഖമമായി എഴുതാന്‍ കഴിയും. അതുകൊണ്ട് ഈ അധ്യയനവര്‍ഷത്തില്‍ നമുക്കൊരു പുതിയ മുദ്രാവാക്യം ഉയര്‍ത്താം: ഹൈ പെന്‍. ഫൗണ്ടന്‍പേനയിലേക്ക് നമുക്ക് മടങ്ങാം.
Next Story

RELATED STORIES

Share it