World

ഫ്‌ളോറിഡയില്‍ നാലു കുട്ടികള്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ അപാര്‍ട്ട്‌മെന്റില്‍ അക്രമി നാലു കുട്ടികളെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചു. കുട്ടികളെ ബന്ദിയാക്കിയ ശേഷമാണു വെടിവച്ചത്. കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥനും വെടിയേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒന്ന്, ആറ്, 10, 11 വയസ്സു മാത്രം പ്രായമായവരാണു കൊല്ലപ്പെട്ട കുട്ടികള്‍. ഗാരി ലിന്റ്‌സി (35)യാണ് അക്രമിയെന്ന് പോലിസ് വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it