World

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക്‌

വാഷിങ്ടണ്‍: അത്‌ലാന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ് അപകടകരമാംവിധം ശക്തിപ്രാപിച്ചതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. തീരദേശവാസികള്‍ക്കു മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കരോലിന, വിര്‍ജിന സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മാക് മാസ്റ്റര്‍ അറിയിച്ചു. ശക്തിയായ കാറ്റിനും കനത്ത തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ പോര്‍ട്ടുകളില്‍ ബോട്ടുകള്‍ സൂക്ഷിക്കുക ശ്രമകരമാവുമെന്നു യുഎസ് നാവികസേനയും അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് വീശുക. അത്‌ലാന്റികില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റിന്റെ സഞ്ചാരം. ചുഴലിക്കാറ്റിനാല്‍ കാനഡയിലെ തീരപ്രദേശങ്ങളില്‍ കനത്ത തിരയടിക്കാനും സാധ്യതയുണ്ട്. ബെര്‍മുഡയില്‍ കനത്ത തിരയടിച്ചിരുന്നു. ചുഴലിക്കാറ്റുകളുടെ ഒന്നാം വിഭാഗത്തില്‍പ്പെടുന്നതാണു ഫോളോറന്‍സ്. ഐസക് കൊടുങ്കാറ്റ്, ഹെലിന, മരിയ ചുഴലിക്കാറ്റ് എന്നിവയ്ക്കു പിറകെയാണു ഫ്‌ളോറന്‍സിന്റെ വരവ്.

Next Story

RELATED STORIES

Share it