ഫ്‌ളൈഹിന്ദ് എന്ന പേര് ഉപയോഗിക്കുന്നതിന് അല്‍ഹിന്ദ് ട്രാവല്‍സിന് മാത്രം അനുമതി

കോഴിക്കോട്: പ്രശസ്ത ടൂര്‍ ഓപറേറ്ററായ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ സഹോദര സ്ഥാപനമായ ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന പേര് മറ്റു സംരംഭകര്‍ ഉപയോഗിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി ശാശ്വത ഇന്‍ജക്ഷന്‍ ഉത്തരവിലൂടെ തടഞ്ഞു.
അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെയും ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെയും മുന്‍ തൊഴിലാളികളായിരുന്ന ഷമീം അഹ്മദ് കക്കാട്ട്, മുഹമ്മദ് സലീം, കെ വി സക്കറിയ, അബ്ദുല്‍ ഖാദര്‍ മുല്ല വീട്ടില്‍, റിയാസ് എന്നിവര്‍ ചേര്‍ന്നു ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന പേരില്‍ ആരംഭിച്ച വ്യാപാര സംരംഭം അടച്ചുപൂട്ടാനാണ് ജില്ലാ കോടതി ഉത്തരവിട്ടത്. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം കേരളത്തില്‍ പുറപ്പെടുവിച്ച ഏറ്റവും ശ്രദ്ധേയമായ വിധിയാണിത്.
ടൂര്‍സ് ആന്റ് ട്രാവല്‍സ് രംഗത്ത് പ്രശസ്തരായ അല്‍ഹിന്ദിന്റേയും ഫ്‌ളൈഹിന്ദിന്റെയും പേരുകള്‍ നിയമവിധേയമല്ലാതെ പകര്‍ത്തി ഉപയോഗിക്കുകയായിരുന്നു എതിര്‍ കക്ഷികള്‍. ഇത് തടയുന്നതിനാണ് അല്‍ഹിന്ദും സഹോദര സ്ഥാപനമായ ഫ്‌ളൈഹിന്ദും കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചത്. നിരവധി സാക്ഷിമൊഴികളും 500ലേറെ രേഖകളും പരിശോധിച്ച കോടതി എതിര്‍കക്ഷിക്കെതിരേ വിധി പുറപ്പെടുവിച്ചു. ഇനി മുതല്‍ ഫ്‌ളൈഹിന്ദ് എന്ന വ്യാപാര നാമം അല്‍ഹിന്ദിന് മാത്രം സ്വന്തമെന്നു കോടതി വ്യക്തമാക്കി. അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ. എം എസ് സജി, അഡ്വ. ഷിജിന്‍ സ്‌കറിയ ഹാജരായി.
Next Story

RELATED STORIES

Share it