Flash News

ഫ്‌ളിന്നുമായുള്ള കൂടിക്കാഴ്ച അപ്രധാനമാക്കി പുടിന്‍



മോസ്‌കോ: 2015ല്‍ മോസ്‌കോയിലെ അത്താഴ പാര്‍ട്ടിക്കിടെ യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്കല്‍ ഫഌന്നുമായി കേവല സംസാരം മാത്രമാണ് നടന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടവും ക്രെംലിനുമായുള്ള ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചടങ്ങിന്റെ ഫോട്ടോ എരിവ് പകര്‍ന്നിരുന്നു. ഫഌന്നിനോട് വിശേഷം ആരായുക മാത്രമാണ് ചെയ്തതെന്നും എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ വ്യക്തമാക്കി. യുഎസിലെ റഷ്യന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസിനെ തെറ്റിദ്ധരിപ്പിച്ചതിനു ഫെബ്രുവരിയില്‍ ഫഌന്നിനെ പുറത്താക്കിയിരുന്നു. റഷ്യയുമായുള്ള സഖ്യം നിഷേധിച്ച ട്രംപ്  എഫ്ബിഐ അന്വേഷണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it