Flash News

ഫ് ളാഷ് മോബ് കളിച്ച മുസ്‌ലിം യുവതിക്കുനേരേ സോഷ്യല്‍ മീഡിയ അവഹേളനമെന്ന് പരാതി

ഫ് ളാഷ് മോബ് കളിച്ച മുസ്‌ലിം യുവതിക്കുനേരേ സോഷ്യല്‍ മീഡിയ അവഹേളനമെന്ന് പരാതി
X
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഫ് ളാഷ് മോബ് കളിച്ചതിന് തനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടക്കുന്നതായി യുവതിയുടെ പരാതി. ജസ്‌ല മാടശേരിയാണ് സോഷ്യല്‍ മീഡിയ അവഹേളനത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച ഐഎഫ്എഫ്‌കെയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററിനുമുന്നിലാണ് ജസ് ലയുടെ നേതൃത്വത്തില്‍ ഫ് ളാഷ് മോബ് നടത്തിയത്.


ജസ് ല ഇസ് ലാം മതത്തെ അവഹേളിച്ചെന്നും നാടിനു നാണക്കേടുണ്ടാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. കെ എസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ജസ് ല  ഇതിനു മുമ്പും തന്നെ അവഹേളിച്ചവര്‍ക്കെതിരേ സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രതികരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it