ഫ്‌ളാഷ് മോബില്‍ പങ്കെടുപ്പിച്ചത് അമുസ്‌ലിം പെണ്‍കുട്ടികളെ തട്ടമണിയിച്ച്

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന ഫഌഷ് മോബില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇതരസമുദായ പെണ്‍കുട്ടികളെ തട്ടമിടീപ്പിച്ച് ഫഌഷ് മോബ് നടത്തി എസ്എഫ്‌ഐ. ഫഌഷ് മോബില്‍ പങ്കെടുത്തത് മുസ്‌ലിം പെണ്‍കുട്ടികളാണെന്ന തരത്തില്‍ എസ്എഫ്‌ഐ വ്യാപക പ്രചാരണം നടത്തുന്നതിനിടെ, പങ്കെടുത്തവരെ എസ്എഫ്‌ഐ മുസ്‌ലിം വേഷം കെട്ടിച്ചതാണെന്ന വിവരം പുറത്തായി. ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥിനികളെയാണ് കോളജിലെ മുസ്‌ലിം പെണ്‍കുട്ടികളില്‍ നിന്നു കടംവാങ്ങിയ തട്ടം അണിയിച്ച് നൃത്തം ചെയ്യിപ്പിച്ചത്. ഐഎഫ്എഫ്‌കെ പ്രധാന വേദിക്കു മുന്നിലും സംഘം ഫഌഷ് മോബ് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it