ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ ബിഹാര്‍ സ്വദേശികള്‍ വീണു മരിച്ചു

ആലുങ്ങാട് (കൊച്ചി): എറണാകുളത്ത് ഫഌറ്റ് നിര്‍മാണത്തിനിടയില്‍ ബിഹാര്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ വീണു മരിച്ചു. ബിഹാര്‍ കാലിയ ജില്ലയില്‍ മദന്‍ തോലബകില്‍ പ്രസാദിന്റെ മകന്‍ ബജറുകുമാര്‍ സിങ് (21) സുഹൃത്ത് സെല്‍ത്തുകുമാര്‍ സിങ്(18) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണിയോടെ മറിയപ്പടിയിലായിരുന്നു അപകടം. നിര്‍മാണം നടക്കുന്ന ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്കു വീണത്. ബജറുകുമാര്‍ സംഭവ സ്ഥലത്തു വച്ചും സെല്‍ത്തുകുമാര്‍ സിങ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു രണ്ടു മണിക്കൂറിനു ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി.
മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ഫഌറ്റ് നിര്‍മാണം നടക്കുന്നതെന്നും സേഫ്റ്റി ബെല്‍റ്റ് പോലും നല്‍കാതെയാണ് തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it