malappuram local

ഫ്‌ളക്‌സുകളും കൊടിയും നശിപ്പിച്ച എസ്എഫ്‌ഐ നടപടി അംഗീകരിക്കില്ല: എസ്ഡിപിഐ

മലപ്പുറം: മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി  കൊല്ലപ്പെട്ട സംഭവത്തിന്റെ മറവില്‍, എസ്ഡിപിഐ ഇന്ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ നടത്തുന്ന “എമര്‍ജിങ് മലപ്പുറം, എസ്ഡിപിഐ മുന്നൊരുക്കം” എന്ന പരിപാടിയുടെ ഫഌക്‌സുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചതില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.
എറണാകുളം മഹാരാജാസ് കോളജില്‍ കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഗുരുതരമായി ആക്രമിക്കപ്പെട്ടതിന് തൊട്ടുടനെ എസ്എഫ്‌ഐ നേതാവ് വധിക്കപ്പെട്ടതിനെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തതാണ്.
കാരണമെന്തായാലും 20 വയസ്സു മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ഥിയുടെ കൊല ന്യായീകരിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍  പാര്‍ട്ടിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് വച്ച  ഫഌക്‌സുകളും, കൊടിതോരണങ്ങളും നശിപ്പിച്ചത് നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ മാത്രമേ  സഹായിക്കുകയുള്ളൂ.
ഗുണ്ടായിസത്തിലൂടെ  കൊടിയും, തോരണങ്ങള്‍ നശിപ്പിച്ചും പാര്‍ട്ടിയെ  തകര്‍ക്കാമെന്ന് സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ ധാര്‍ഷ്ട്യം മലപ്പുറം ജില്ലയില്‍ അനുവദിക്കില്ലെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it