thrissur local

ഫ്രിഡ്ജ് കത്തിയ സംഭവം: വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തൃശൂര്‍: ഫ്രിഡ്ജ് കത്തി നശിച്ചതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഫ്രിഡ്ജിന്റെ വിലയായ 18,000 രൂപയും 10000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി. ചാഴൂര്‍ കാഞ്ഞൂര്‍ വീട്ടില്‍ ജോയ് കുമാര്‍, ഭാര്യ ജിതാ ജോയി എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പെരിങ്ങോട്ടുകരയിലെ ടിവി ഏജന്‍സീസ് ഉടമ, എല്‍ത്തുരുത്തിലെ ഡ്യൂപോയന്റ് ഉടമ, കോഴിക്കോട് ടെക് കെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍, ഔറംഗബാദിലെ കെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരേ വിധിയായത്.
ഫ്രിഡ്ജ് വാങ്ങി റിലേക്ക് തകരാര്‍ വരുകയും റിപ്പയര്‍ ചെയ്തു നല്‍കിയിരുന്നതുമാണ്, പിന്നീട് 2017 മാര്‍ച്ച് 23ന് രാവിലെ ഫ്രിഡ്ജ് കത്തുകയായിരുന്നു. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് പി കെ ശശി, മെംപര്‍മാരായ വി വി ഷിന, എം പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
Next Story

RELATED STORIES

Share it