ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കൂത്തുപറമ്പ്: പ്ലസ്ടു വിദ്യാര്‍ഥി ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുക്കവെ ഷോക്കേറ്റു മരിച്ചു. മാനന്തേരി വണ്ണാത്തിമൂലയിലെ കൂളിവയല്‍ വീട്ടില്‍ മുഹമ്മദ് അഫ്‌സലാ(17)ണ് മരിച്ചത്. പാനൂര്‍ ചെറുപറമ്പിലെ ജമാലിയ ശരീഅത്ത് കോളജ് പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. കൂടെയുണ്ടായ മറ്റൊരു വിദ്യാര്‍ഥിക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെ കോളജില്‍ വച്ചാണ് സംഭവം. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കൂവ്വപ്പാടിയിലെ അഷ്‌റഫിന്റെയും മരവന്‍ സുഹറയുടെയും മകനാണ്. സഹോദരങ്ങള്‍: ശഫ്‌ന, നജഫാത്തിമ, നിയ ഫാത്തിമ.
മന്ത്രി കെ പി മോഹനന്‍, കെ കെ നാരായണന്‍ എംഎല്‍എ, മട്ടന്നൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ പി പ്രശാന്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ജയരാജന്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it