World

ഫ്രാന്‍സ്: സാമ്പത്തിക നയങ്ങള്‍ക്കെതിരേ പ്രതിഷേധം

പാരിസ്: ഫ്രാന്‍സില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. പൊതുജന സര്‍വീസുകള്‍ പരിഷ്‌കരിക്കുന്നതിലും തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. എയര്‍ ഫ്രാന്‍സ് ജീവനക്കാരും മറ്റ് പൊതു സേവന മേഖലകളിലെ ജീവനക്കാരും നടത്തുന്ന സമരത്തില്‍ എസ്എന്‍സിഎഫ് എന്നപേരില്‍ അറിയപ്പെടുന്ന റെയില്‍വേ ജീവനക്കാരും പങ്കാളികളായി.
3,23,000 ജീവനക്കാര്‍ പാരീസ് അടക്കമുള്ള നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, അഞ്ചു ലക്ഷത്തിലധികം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തതായി രാജ്യത്തെ പ്രധാനപ്പെട്ട തൊഴിലാളി സംഘടനയായ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ അവകാശപ്പെട്ടു. ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം വെട്ടിച്ചുരുക്കല്‍, തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിഷ്‌കരിക്കല്‍, എസ്എന്‍സിഎഫിനെ ഫ്രാന്‍സ് വിപണിയില്‍ ഇടപെടാന്‍ അനുവദിക്കല്‍ തുടങ്ങിയ നയങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്.  വര്‍ഷങ്ങളായി എസ്എന്‍സിഫ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.
Next Story

RELATED STORIES

Share it