Flash News

ഫ്രാന്‍സ് : മാക്രോണിനെ പിന്തുണയ്ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മാന്വല്‍ വാല്‍സ്



പാരിസ്: ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിയുക്ത പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ്. സോഷ്യലിസ്റ്റ് പാര്‍ട്ടി മരിച്ചെന്നും താന്‍ പ്രസിഡന്റിന് ഭൂരിപക്ഷം നേടാനായി മല്‍സരിക്കുമെന്നും മാന്വല്‍ വാല്‍സ് പറഞ്ഞു. വാല്‍സിന്റെ നീക്കം പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കുെമന്നും പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായിക്കുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, എന്‍മാര്‍ഷെ പാര്‍ട്ടി നേതൃത്വം സൂക്ഷ്മതയോടെയാണ്്് ഇതിനോട് പ്രതികരിച്ചത്. വാല്‍സ് ഇതുവരെ പാര്‍ട്ടി തിരഞ്ഞെടുപ്പ്് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം 24 മണിക്കൂറിനു മുമ്പ് അതു ചെയ്യേണ്ടിയിരുന്നുവെന്നും പാര്‍ട്ടി വക്്താവ് ബെഞ്ചമിന്‍ ഗ്രിവിയോക്‌സ് പറഞ്ഞു. അതിനിടെ എന്‍ മാര്‍ഷെ പാര്‍ട്ടിയുടെ പേര് ലാ റിപബ്ലിക്ക്് എന്‍ മാര്‍ഷെ എന്നാക്കിയതായും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍  ഉജ്ജ്വല വിജയം നേടിയ മാേക്രാണ്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും സ്ഥാനാര്‍ഥികളെ അടര്‍ത്തിമാറ്റാനുള്ള ശ്രമത്തിലാണ്. വ്യാഴാഴ്ചയോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കാനാണ് പാര്‍ട്ടി ശ്രമം. ഫ്രാന്‍സ്വാ ഹൊളാന്‍ദ് മന്ത്രിസഭയില്‍ 2014 മുതല്‍ 2016 വരെ പ്രധാനമന്ത്രിയായിരുന്നു വാല്‍സ്്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള ശ്രമം വിഫലമായതോടെയാണ് വാല്‍സ്, മാ—ക്രോണിന് പിന്തുണയുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it