ഫ്രാന്‍സിസ് മാര്‍പാപ്പ പാകിസ്താന്‍ സന്ദര്‍ശിക്കുന്നു

ഇസ്‌ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പാകിസ്താന്‍ സന്ദര്‍ശിക്കുന്നു. പാകിസ്താന്‍ ഇതോടെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ആദ്യ മുസ്‌ലിം രാജ്യമെന്ന പദവിയിലെത്തും.
ഈ വര്‍ഷം തന്നെ സന്ദര്‍ശനമുണ്ടാവുമെന്നും സന്ദര്‍ശന ദിനമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്നും പാക്‌വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായും പ്രസിഡന്റ് മാംനൂന്‍ ഹുസൈനുമായും അദ്ദേഹം ചര്‍ച്ച നടത്തും. രാജ്യത്തെ ന്യൂനപക്ഷ ക്രിസ്ത്യാനികളുമായും സംവദിക്കും.
കഴിഞ്ഞ മാസം വത്തിക്കാനിലെ കൂടിക്കാഴ്ചയ്ക്കിടെ പാക് മന്ത്രിസഭയിലെ ഏക ക്രിസ്ത്യാനിയായ തുറമുഖ വകുപ്പുമന്ത്രി കമ്രാന്‍ മിഷേല്‍, മതകാര്യവകുപ്പു മന്ത്രി സര്‍ദാര്‍ യൂസുഫ് എന്നിവര്‍ മുഖേനയാണ് പ്രധാനമന്ത്രി ശരീഫ് മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.
Next Story

RELATED STORIES

Share it