ഫ്രാന്‍സില്‍160 പള്ളികള്‍ അടച്ചുപൂട്ടുന്നു

പാരിസ്: പാരിസ് ആക്രമണത്തിനു പിന്നാലെ 160ഓളം മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടാന്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കം. മൂന്നു പള്ളികള്‍ ഇതിനോടകം പൂട്ടിയതായി പ്രാദേശിക ഇമാമുമാരെ നിര്‍ദേശിക്കുന്നതിന്റെ ചുമതലയുള്ള ഹസ്സന്‍ അല്‍ അലവിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരക്ഷയുറപ്പാക്കാനുള്ള പോലിസ് നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. തീവ്രചിന്താഗതിയെ പ്രോല്‍സാഹിപ്പിക്കുന്ന ആരാധനാലയങ്ങളും അടച്ചുപൂട്ടാന്‍ അടിയന്തരാവസ്ഥക്കാലത്ത് പോലിസിന് അനുമതി നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പള്ളികളാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും ഇതില്‍ മറ്റു വിവേചനങ്ങളൊന്നുമില്ലെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it