World

ഫ്രാന്‍സില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് കത്തി 42 പേര്‍ മരിച്ചു

ലിബോണ്‍ (ഫ്രാന്‍സ്): ഫ്രാന്‍സിലെ ബോര്‍ഡേക്‌സിനു സമീപമുള്ള ലിബോണില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചു കത്തി 42 യാത്രക്കാര്‍ മരിച്ചു.വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.കൊടുംവളവില്‍ വെച്ച് കൂട്ടിയിടിച്ച രണ്ടു വാഹനങ്ങളും ഉടന്‍ തന്നെ തീപ്പിടിക്കുകയായിരുന്നു.വിനോദ യാത്രക്കു പോകുകയായിരുന്ന പ്രായമുള്ളവരായിരുന്ന ബസ്സിലുണ്ടായിരുന്നത്.പത്തു പേര്‍ രക്ഷപ്പെട്ടു.ഫ്രാന്‍സില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ അപകടമാണ് ഇത്.
Next Story

RELATED STORIES

Share it