ഫ്രാന്‍സിലെ തൊഴിലാളി സമരം; ഈഫല്‍ ഗോപുരം അടച്ചിട്ടു

പാരിസ്: ഫ്രഞ്ച് സര്‍ക്കാരിന്റെ തൊഴില്‍നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളി സമരത്തെത്തുടര്‍ന്ന് പാരിസിലെ പ്രശസ്ത ചരിത്രസ്മാരകം ഈഫല്‍ ഗോപുരം അടച്ചിട്ടു. ഈഫലിലെ തൊഴിലാളികളില്‍ ഒരു വിഭാഗം സമരത്തില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാരിസില്‍ നടന്ന പ്രതിഷേധ പ്രകടന—ത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ പങ്കെടുത്തു. പ്രതിഷേധത്തിനിടെ പോലിസും സമരക്കാരും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടിയതായി റിപോര്‍ട്ടുകളുണ്ട്. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴിലാളി സംഘടന സിജിടി ലേബര്‍ യൂനിയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it