Flash News

ഫ്രാന്‍സിന് മുന്നില്‍ ഇംഗ്ലണ്ട് വീണു



പാരിസ്: ഫ്രാന്‍സ്- ഇംഗ്ലണ്ട് സൗഹൃദ മല്‍സരത്തില്‍ ജയം ഫ്രാന്‍സിന്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഇംഗ്ലണ്ടിനെ പരീക്ഷിച്ചത്. ഹാരി കെയ്‌ന്റെ ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ഫ്രാന്‍സ് നിരയില്‍ റാഫേല്‍ വാരണ്‍ ചുവപ്പ്കാര്‍ഡ് കണ്ടു.—ഒന്‍പതാം മിനിറ്റില്‍ തന്നെ ഹാരി കെയ്‌ന്റെ ഗോളോടെ ആരംഭിച്ച മല്‍സരത്തില്‍ 22ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ സാമുവല്‍ ഉംറ്റിറ്റി ലീഡ് പൊളിച്ചു. ആദ്യപകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ദ്യിബ്രില്‍ സിദിബ് ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് ആധിപത്യം കൈവരിച്ചു. എന്നാല്‍, പകരക്കാരുമായി രണ്ടാംപകുതി നേരിട്ട ഇംഗ്ലണ്ടിന് വേണ്ടി ചെല്‍സിയുടെ ഹാരി കെയ്ന്‍ വീണ്ടും വലകുലുക്കി. ഇത്തവണ പെനല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. അതോടെ മല്‍സരം സമനിലയിലായി. ഗോളിന് ഒരു നിമിഷം മുമ്പ് നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് റാഫേല്‍ വാരണ്‍ പുറത്തുപോയതോടെ ഫ്രഞ്ച് പട പത്തുപേരായി ചുരുങ്ങിയിരുന്നു. സമനിലയില്‍ കലാശിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ 78ാം മിനിറ്റില്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ഡെംപിള്‍ ലക്ഷ്യം കണ്ടതോടെ വിജയം ഫ്രഞ്ച് പടയ്‌ക്കൊപ്പം നിന്നു. മറ്റൊരു സൗഹൃദത്തില്‍ കാമറൂണിനെതിരേ കൊളംബിയ ഏകപക്ഷീയമായ നാല് ഗോളില്‍ ജയം സ്വന്തമാക്കി. യെറി മിന ഇരട്ട ഗോളും ഹാമെസ് റോഡ്രിഗസും ഇസ്‌ക്വെര്‍ഡോയും ഓരോ ഗോളും വീഴ്ത്തി.
Next Story

RELATED STORIES

Share it