Flash News

ഫ്രാങ്ക് ലംപാര്‍ഡ് ഡാര്‍ബി പരിശീലകന്‍

ഫ്രാങ്ക് ലംപാര്‍ഡ് ഡാര്‍ബി പരിശീലകന്‍
X


ലണ്ടന്‍: ചെല്‍സിയുടെ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫ്രാങ്ക് ലംപാര്‍ഡ് ഇംഗ്ലീഷ് ചാംപ്യന്‍ഷിപ്പ് ക്ലബ്ബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനാവും.ഗാരി റോവറ്റ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ലംപാര്‍ഡെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് ലംപാര്‍ഡ് ഡാര്‍ബിയുടെ പരിശീലകനാവുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലംപാര്‍ഡ്, 2001 മുതല്‍ 2014 വരെയാണ് ചെല്‍സിക്കൊപ്പം കളിച്ചത്. തുടര്‍ന്ന് ഓരോ സീസണില്‍ വീതം മാഞ്ചസ്റ്റര്‍ സിറ്റി, അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ടീം ന്യൂയോര്‍ക്ക് സിറ്റി എന്നിവര്‍ക്കും വേണ്ടി താരം കളിച്ചു. 2016 ല്‍ ഫുട്‌ബോള്‍ കളി മതിയാക്കിയ ലംപാര്‍ഡ് ഇതാദ്യമായാണ് ഒരു ടീമിന്റെ പരിശീലകനാകുന്നത്.
Next Story

RELATED STORIES

Share it