Flash News

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള ഘടകം പ്രഖ്യാപിച്ചു



കൊച്ചി: ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടകം നിലവില്‍ വന്നു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് അന്‍സര്‍ അബൂബക്കര്‍ നിര്‍വഹിച്ചു. കേരള ഘടകം പ്രസിഡന്റായി കെ വി സഫീര്‍ഷായെ  തിരഞ്ഞെടുത്തു. പ്രദീപ് നെന്മാറ, കെ എം ഷഫ്രിന്‍, നജ്ദ റെയ്ഹാന്‍ (ജനറല്‍ സെക്രട്ടറിമാര്‍), ഷംസീര്‍ ഇബ്‌റാഹീം, ഗിരീഷ് കാവാട്ട്, നസ്‌റീന ഇല്‍യാസ് (വൈസ് പ്രസിഡന്റ്), കെ എസ് നിസാര്‍, അനാമിക കോഴിക്കോട്, ജംഷീല്‍ അബൂബക്കര്‍, പ്രശാന്ത് തിരുവനന്തപുരം, റമീസ് വേളം, തമന്ന സുല്‍ത്താന (സെക്രട്ടറിമാര്‍), പി കെ സാദിഖ്, കെ കെ അഷ്‌റഫ്, എസ് മുജീബ്‌റഹ്മാന്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍) എന്നിങ്ങനെയാണ് മറ്റു ഭാരവാഹികള്‍. 55 അംഗ സംസ്ഥാന കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it