Flash News

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ സേവനം ഇന്ത്യക്ക് അഭിമാനം: ഹജ്ജ് കോണ്‍സല്‍

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ സേവനം ഇന്ത്യക്ക് അഭിമാനം: ഹജ്ജ് കോണ്‍സല്‍
X
[caption id="attachment_284380" align="aligncenter" width="560"] ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍സ്വീ കരണ സമ്മേളനം ഇന്ത്യന്‍ ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യുന്നു[/caption]

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉള്‍പ്പെടെയുള്ള ഹജ്ജ് വോളന്റിയര്‍മാര്‍ നടത്തിവരുന്ന സേവനം ഇന്ത്യയുടെ അഭിമാനവും യശസ്സും ഉയര്‍ത്തുന്നതാണെന്ന് ഇന്ത്യന്‍ ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ
മുഹമ്മദ് ഷാഹിദ് ആലം അഭിപ്രായപ്പെട്ടു. ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് ഫ്രറ്റേണിറ്റി ഫോറം ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം എത്തിയതു മുതല്‍ മക്കയില്‍ നിന്ന് അവസാന ഹാജിയും മടങ്ങുന്നതു വരെ വോളന്റിയര്‍ സേവനം നേരില്‍ കാണാന്‍ സാധിച്ചു. പുണ്യഭൂമിയില്‍ താന്‍ എത്തിയ എല്ലാ ഇടങ്ങളിലും ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ ഹാജിമാരെ സേവിക്കുന്നത് കാണാമായിരുന്നു. സഹായംതേടി വാട്‌സ്ആപിലൂടെ സന്ദേശം അയച്ചുകഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്തി ഫ്രറ്റേണിറ്റി ഫോറം വിസ്മയിപ്പിച്ചുവെന്നും ഹജ്ജ് കോണ്‍സല്‍ വിലയിരുത്തി.
മക്ക ലോകത്തിന്റെ ഖിബ്‌ല ആയിരിക്കുന്ന കാലത്തോളം, മക്കയില്‍ ഹജ്ജ് നടക്കുന്ന കാലത്തോളം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കഴിയട്ടെയന്ന് ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച മക്ക മറാക്കിസുല്‍ അഹ്‌യ മാനേജര്‍ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല ബസാഇദ് പ്രാര്‍ത്ഥിച്ചു.
വരുംവര്‍ഷങ്ങളിലും ഫോറത്തിന് മറാക്കിസിന്റെ പിന്തുണയും സഹായവും ഉാവുമെന്ന് മറാക്കിസുല്‍ അഹ്‌യ പ്രതിനിധികളായ ശെയ്ഖ് തലാല്‍ ഹസന്‍ ഖലീഫ, മുഹമ്മദ് സിദ്ദീഖി എന്നിവര്‍ ഉറപ്പുനല്‍കി. പ്രവാസി സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ആസിഫ് ദാവൂദി, മുഹ്‌യുദ്ദീന്‍ സിറാജുദ്ദീന്‍, മുഹമ്മദ് സിദ്ദീഖി, സക്കരിയ ബിലാദി, അബ്ദുല്‍ അസീസ് കിദ്വായി, കെ ടി എ മുനീര്‍, ഫര്‍സാന്‍ റസ്‌വി, അബ്ബാസ് ചെമ്പന്‍ സംസാരിച്ചു. സാമൂഹിക സേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ മുഹ്‌യുദ്ദീന്‍ സിറാജുദ്ദീന്‍, സക്കരിയ ബിലാദി, ഫര്‍സാന്‍ റസ്‌വി, കെ ടി എ മുനീര്‍, മുഹമ്മദ് ഷമീം കൗസര്‍ എന്നിവരെ 'ഫ്രറ്റേണിറ്റി അവാര്‍ഡ്' നല്‍കി ആദരിച്ചു. അബ്ദുല്‍ അസീസ് കിദ്വായി (ഐപിഡബ്യുഎഫ്), അബ്ബാസ് ചെമ്പന്‍ (ഹജ്ജ് വെല്‍ഫെയര്‍ ഫോറം), ജമാല്‍ വട്ടപ്പൊടില്‍ (കെഎംസിസി), നൗഫല്‍ (ആര്‍എസ്‌സി) എന്നിവര്‍ക്ക് 'ഹജ്ജ് വോളന്റിയര്‍ അവാര്‍ഡ്' സമ്മാനിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷംസുദ്ദീന്‍, മുഹമ്മദ് അലി സംസാരിച്ചു. മുഹമ്മദ് ഇഖ്ബാല്‍ ചെമ്പന്‍, അബ്ദുല്‍ ഖനി എന്നിവര്‍ അവതാരകരായിരുന്നു. അലി കോയ അതിഥികളെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it