ഫ്രറ്റേണിറ്റി ഫോറം ഗ്രീന്‍ കാറ്റഗറി റൂട്ട്മാപ് പ്രകാശനം

മക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രൂപകല്‍പന ചെയ്ത ഗ്രീന്‍ കാറ്റഗറി കെട്ടിടങ്ങള്‍ അടയാളപ്പെടുത്തിയ റൂട്ട്മാപ് പ്രകാശനം ചെയ്തു. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലമാണ് മാപ് പുറത്തിറക്കിയത്.
ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്ല അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ഗ്രീന്‍ കാറ്റഗറിയില്‍ അജിയാദ്, മിസ്ഫല, ഗസ, ജബല്‍ കഅ്ബ എന്നിവിടങ്ങളിലായി അറുപതോളം കെട്ടിടങ്ങളിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അജിയാദ്  മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കെട്ടിടവും പ്രത്യേക ബ്രാഞ്ചും ഒരുക്കിയിട്ടുണ്ട്. ഇത് ഉള്‍പ്പെടെ ഏഴ് ബ്രാഞ്ചുകളാണ് ഗ്രീന്‍ കാറ്റഗറിയിലുള്ളത്.
Next Story

RELATED STORIES

Share it